Image

പി. ജയരാജന്‌ മണിയുടെ ഗതിവരും: എം.എം. ഹസന്‍

Published on 18 June, 2012
പി. ജയരാജന്‌ മണിയുടെ ഗതിവരും: എം.എം. ഹസന്‍
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ ഉള്‍പ്പടെ നാലു കൊലപാതക കേസുകളില്‍ പ്രതിയെന്ന്‌ സംശയിക്കുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‌ എം.എം മണിയുടെ ഗതിവരുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌്‌ എം.എം. ഹസന്‍ പറഞ്ഞു. എം.എം. മണിക്കെതിരേ സിപിഎം സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കാന്‍ വിമുഖത കാണിച്ചപ്പോള്‍ കേന്ദ്ര കമ്മിറ്റി ഇടപെട്ടാണ്‌ നടപടിയെടുത്തത്‌. ഇതേ അവസ്ഥയായിരിക്കും ജയരാജന്‌ ഉണ്‌ടാവുകയെന്നും ഹസന്‍ പറഞ്ഞു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ്‌ തെരയുന്ന പി.കെ. കുഞ്ഞനന്തന്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിച്ചിരിക്കുന്നുവെന്ന വാര്‍ത്തകളാണു പ്രചരിക്കുന്നത്‌. പാര്‍ട്ടി ഗ്രാമങ്ങളില്‍ വന്‍ ആയുധ ശേഖരവും സ്‌ഫോടക വസ്‌തുക്കളും ഉണെ്‌ടന്നാണു റിപ്പോര്‍ട്ട്‌. ഈ സാഹചര്യത്തില്‍ ശക്തമായ നടപടിക്കു പോലീസ്‌ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ താഴെതട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായിരുന്നെങ്കില്‍ ശെല്‍വരാജിന്റെ ഭൂരിപക്ഷം വര്‍ധിക്കുമായിരുന്നുവെന്നും ഹസന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക