Image

യെമന്‍ സൈനീക ഓഫീസറെ അല്‍ക്വയ്‌ദ കൊലപ്പെടുത്തി

Published on 18 June, 2012
യെമന്‍ സൈനീക ഓഫീസറെ അല്‍ക്വയ്‌ദ കൊലപ്പെടുത്തി
സന: യെമന്‍ സൈനീക ഓഫീസറെ അല്‍ക്വയ്‌ദ ചാവേര്‍ സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തി. യെമന്‍ മേജര്‍ ജനറല്‍ സലേം അലി അല്‍ ഖുത്തൂണ്‍ ആണ്‌ കൊല്ലപ്പെട്ടത്‌. തുറമുഖ നഗരമായ ആദെനില്‍ വെച്ചായിരുന്നു സംഭവം. രാവിലെ ജോലിക്കായി പോകവേ ഖുത്തൂണിന്റെ വാഹനവ്യൂഹത്തിലേക്ക്‌ കടന്നുകയറി ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. ഖുത്തൂണിന്റെ നാല്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു.

അല്‍ ക്വയ്‌ദയുടെ പ്രവര്‍ത്തനം ശക്തമായ തെക്കന്‍ മേഖലയുടെ കമാന്‍ഡര്‍ ആയി കഴിഞ്ഞ ഏപ്രിലിലാണ്‌ ഖുത്തൂണ്‍ നിയമിതനാകുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക