Image

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി: പ്രണബ്‌ മുഖര്‍ജിയുടെ പത്രിക അംഗീകരിച്ചു

Published on 03 July, 2012
രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി: പ്രണബ്‌ മുഖര്‍ജിയുടെ പത്രിക അംഗീകരിച്ചു
ന്യൂഡല്‍ഹി: യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ്‌ മുഖര്‍ജിയുടെ നാമനിര്‍ദ്ദശേ പത്രിക തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അംഗീകരിച്ചു. പ്രണബ്‌ ലാഭകരമായ ഇരട്ട പദവി വഹിക്കുന്നുവെന്നായിന്നു എതിര്‍സ്ഥാനാര്‍ത്ഥി പി.എ സാങ്‌മ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ സൂക്ഷ്‌മ പരിശോധന നിര്‍ത്തിവെച്ചിരുന്നു.

എന്നാല്‍, ചെയര്‍മാന്‍ പദവി നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്‌ ഒരാഴ്‌ച മുന്‍പേ, കഴിഞ്ഞ 20നു പ്രണബ്‌ രാജിവച്ചതാണെന്ന്‌ അദ്ദേഹത്തിന്റെ ഓഫിസും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐഎസ്‌ഐ) വ്യക്‌തമാക്കി.കേന്ദ്ര - സംസ്‌ഥാന സര്‍ക്കാരുകളിലോ, അവയ്‌ക്കു നിയന്ത്രണമുള്ള സ്‌ഥാപനങ്ങളിലോ ലാഭകരമായ പദവി വഹിക്കുന്നവര്‍ രാഷ്‌ട്രപതി സ്‌ഥാനത്തേക്കു മല്‍സരിക്കാന്‍ യോഗ്യരല്ലെന്നാണു ഭരണഘടനയുടെ 58-ാം വകുപ്പില്‍ പറയുന്നത്‌.

കൊല്‍ക്കത്ത ആസ്‌ഥാനമായുള്ള ഇന്ത്യന്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ പദവി പ്രണബ്‌ 2004 മുതല്‍ വഹിക്കുന്നതാണ്‌. ഇതു ലാഭകരമായ പദവിയായതിനാല്‍ അദേഹത്തിന്റെ പത്രിക തള്ളണമെന്നാണു സാങ്‌മയ്‌ക്കുവേണ്ടി അഭിഭാഷകന്‍ സത്‌പാല്‍ ജെയിന്‍, റിട്ടേണിങ്‌ ഓഫിസര്‍ മുന്‍പാകെ വാദിച്ചത്‌.
രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി: പ്രണബ്‌ മുഖര്‍ജിയുടെ പത്രിക അംഗീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക