Image

ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം

Published on 03 July, 2012
ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡില്‍ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തരണകിയിലെ ഒപുനേക് നഗരത്തില്‍ നിന്നു തെക്കുപടിഞ്ഞാറ് മാറി 60 കിലോമീറ്റര്‍ അകലെ 230 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ആദ്യ ചലനത്തിനു പിന്നാലെ തുടര്‍ചലനങ്ങളുമുണ്ടായി. സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ക്രൈസ്റ്ചര്‍ച്ചില്‍ നിന്നു നൂറു കണക്കിനു കീലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ക്രൈസ്റ്ചര്‍ച്ചില്‍ അനുഭവപ്പെട്ട ഉഗ്രഭൂകമ്പത്തില്‍ 185 പേര്‍ക്കു ജീവഹാനി സംഭവിക്കുകയും വന്‍നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക