മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 'കര്‍മ്മയോദ്ധ'യില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മിന്നുന്ന പ്രകടനത്തിലൂടെ താരമായ രാജീവ് പിള്ള വില്ലനാവുന്നു. ഏറെ പുതുമയും വ്യത്യസ്തതയുമുള്ള വില്ലന്‍ കഥാപാത്രമായതിനാലാണ് ഈ റോളിലേക്ക് രാജീവ് പിള്ളയെ തിരഞ്ഞെടുത്തതെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു. രാജീവ് പിള്ളയെക്കൂടാതെ ഗോവിന്ദ് പത്മസൂര്യയും രജത്ത് മേനോനും 'കര്‍മ്മയോദ്ധ'യിലെ രണ്ടു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര് 'ദി ചേസ്' എന്നായിരുന്നു. മിസ്ഡ് കോള്‍ പ്രണയം ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വരുത്തി വയ്ക്കുന്ന ദുരന്തങ്ങളും അതേത്തുടര്‍ന്നുള്ള അന്വേഷണങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. അന്വേഷണോദ്യോഗസ്ഥന്റെ റോളിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുംബൈ, കൊച്ചി, മൂന്നാര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് 'കര്‍മ്മയോദ്ധ'യുടെ പ്രധാന ലൊക്കേഷനുകള്‍. അടുത്ത വര്‍ഷം ആദ്യം ഈ ചിത്രം തീയേറ്ററുകളിലെത്തും.