Image

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് എസ്എന്‍ഡിപി നേതൃസംഗമം

Published on 14 July, 2012
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് എസ്എന്‍ഡിപി നേതൃസംഗമം
മൂന്നാര്‍: എസ്എന്‍ഡിപി യൂണിയന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് നേതൃസംഗമത്തില്‍ പൊതുഅഭിപ്രായം. പാര്‍ട്ടി രൂപീകരിച്ചതിനുശേഷം മതി വിശാല ഹിന്ദു ഐക്യത്തിനുള്ള ശ്രമമെന്നും അഭിപ്രായമുയര്‍ന്നു. പൊതുചര്‍ച്ചയില്‍ പങ്കെടുത്ത 130 യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന നിലപാടെടുത്തു. 138 യൂണിയനുകളാണ് സംഗമത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി വേണെ്ടന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ എതിര്‍ത്താണ് ബഹുഭൂരിപക്ഷം യൂണിയന്‍ പ്രതിനിധികളും നിലപാട് സ്വീകരിച്ചത്. 

അതേസമയം എസ്എന്‍ഡിപിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഹിന്ദു സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ എന്‍എസ്എസ് നേതൃത്വം തീരുമാനിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക