Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: മമതയുടെ പിന്തുണ തേടി പ്രധാനമന്ത്രി

Published on 14 July, 2012
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: മമതയുടെ പിന്തുണ തേടി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി ഹമീദ് അന്‍സാരിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ചു. എന്നാല്‍ അന്‍സാരിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്ന് മമത പ്രധാനമന്ത്രിയെ അറിയിച്ചു. രണ്‌ടോ മൂന്നോ ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക