Image

പീരുമേട്ടിലെ സത്യയുടെ മരണം: പിടിയിലായ മുന്‍ എംഎല്‍എയുടെ വീട് കരിങ്കല്‍ പാളയം

Published on 14 July, 2012
പീരുമേട്ടിലെ സത്യയുടെ മരണം: പിടിയിലായ മുന്‍ എംഎല്‍എയുടെ വീട് കരിങ്കല്‍ പാളയം
കുമളി: പീരുമേട്ടിലെ സത്യയെന്ന പെണ്‍കുട്ടി തൃശിനാപ്പള്ളിയില്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് പോലീസ് പിടികൂടിയ മുന്‍ ഡിഎംകെ എംഎല്‍എ രാജ്കുമാറിന്റെ തൃശിനാപ്പള്ളി പെരുമ്പല്ലൂരിലുള്ള വീട് അധോലോക സംഘങ്ങളെ വെല്ലുന്നതരത്തിലുള്ളതാണ്. 

കൂറ്റന്‍ മതിലുകള്‍ക്കുള്ളില്‍ ബംഗ്ലാവില്‍ നടക്കുന്ന സംഭവങ്ങള്‍ പുറംലോകം അറിഞ്ഞിരുന്നില്ല. ഗേറ്റിനു മുന്നില്‍ നിരവധി കാവല്‍ ക്കാരാണുണ്ടാ യിരുന്നത്. നാട്ടുകാര്‍ക്ക് ഇവിടേക്ക് പ്രവേശനമില്ലായിരുന്നു. എംഎല്‍എയെ കാണാന്‍ എത്തുന്നവരെ കര്‍ശന പരിശോധനകള്‍ക്കും ചോദ്യങ്ങള്‍ ക്കും ശേഷമേ കടത്തിവിടുകയുള്ളൂ. ഇതിനായി പ്രത്യേക ഗുണ്ടാസം ഘത്തെയും നിയമിച്ചിരുന്നു. ആഡംബര വാഹനങ്ങളില്‍ നിരവധി പേര്‍ ഇവിടെ വന്നു പോയിരുന്നു. 

പീരുമേട്ടിലെ പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചതിനെത്തുടര്‍ന്ന് നിരവധിപേര്‍ പീഡനത്തിന് ശ്രമിച്ചതായി പറയപ്പെടുന്നു. രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി ഗേറ്റിനു വെളിയില്‍ വന്ന് നാട്ടുകാരോട് സംഭവ ങ്ങള്‍ പറഞ്ഞതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. പെണ്‍കുട്ടി ഒരു ഷര്‍ട്ടുമാത്രമാണ് ഇട്ടിരുന്നത്. ഈ ഷര്‍ട്ടുപോലും കീറിയ നിലയിലായിരുന്നു. ബംഗ്ലാവിലെ ജീവനക്കാരുടെ ആരുടെയോ വസ്ത്രം ധരിച്ചാണ് പെണ്‍കുട്ടി പുറ ത്തേക്ക് ഓടിയത്. പെണ്‍കുട്ടി രക്ഷപ്പെട്ട് ഓടാതിരിക്കാന്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ പോലും സംഘം ഒളിപ്പിച്ചുവച്ചിരുന്നു. പീഡനത്തെ എതിര്‍ത്തതുകൊണ്ട് പെണ്‍കുട്ടിക്ക് ക്രൂരമായ മര്‍ദനമാണ് ഏല്‌ക്കേണ്ടി വന്നത്. പെണ്‍കുട്ടിയുടെ ഉള്ളില്‍ വിഷം ചെന്നത് പെണ്‍കുട്ടിയെ അപായ പ്പെടുത്തി ബംഗ്ലാവിനുള്ളിലെ സംഭവങ്ങള്‍ പുറലോകം അറിയാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക