Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിഎസ്പി, എസ്പി പിന്തുണ അന്‍സാരിക്ക്

Published on 14 July, 2012
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിഎസ്പി, എസ്പി പിന്തുണ അന്‍സാരിക്ക്
ലക്‌നോ: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി ഹമീദ് അന്‍സാരിയെ പിന്തുണയ്ക്കാന്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും തീരുമാനിച്ചു. രാജ്യതാല്‍പര്യവും ജനങ്ങളുടെ താല്‍പര്യവും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹമീദ് അന്‍സാരിയെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം മായാവതിയോട് അഭ്യര്‍ഥിച്ചിരുന്നു. 

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അന്‍സാരിയെ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവും അറിയിച്ചു. ഉപരാഷ്ട്രപതി സ്ഥാനത്ത് എത്തുന്നയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമായിരിക്കരുത്. എന്നാല്‍ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നയാള്‍ ഒരു രാഷ്ട്രീയക്കാരന്‍ തന്നെയായിരിക്കണമെന്നാണ് എസ്പി നിലപാടെന്നും രാം ഗോപാല്‍ യാദവ് അറിയിച്ചു. ഓഗസ്റ്റ് ഏഴിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക