Image

പാര്‍ട്ടി വിടാന്‍ നില്‍ക്കുന്ന എംഎല്‍എമാരുടെ പേര്‌ വെളിപ്പെടുത്തില്ല: ശെല്‍വരാജ്‌

Published on 15 July, 2012
പാര്‍ട്ടി വിടാന്‍ നില്‍ക്കുന്ന എംഎല്‍എമാരുടെ പേര്‌ വെളിപ്പെടുത്തില്ല: ശെല്‍വരാജ്‌
കൊച്ചി: സി.പി.എമ്മിലെ നാല്‌ എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുത്ത്‌ നില്‍ക്കുകയാണെന്നും എന്നാല്‍ അവരുടെ പേര്‌ വെളിപ്പെടുത്തില്ലെന്നും ആര്‍.സെല്‍വരാജ്‌ എംഎല്‍എ അറിയിച്ചു. സി.പി.എം വിടാന്‍ തീരുമാനമെടുത്താല്‍ അവര്‍ക്കുവേണ്ട എല്ലാ സഹായവും നല്‍കും. മുഖ്യമന്ത്രിയുമായും കെ.പി.സി.സി അധ്യക്ഷനുമായും ഇക്കാര്യം ഇതുവരെ ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും അവരുമായി താന്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും സെല്‍വരാജ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

യുവാക്കളും പ്രായമുള്ളവരും ഇതില്‍ ഉള്‍പ്പെടും. നേതൃനിരയിലുള്ള ഇവര്‍ സി.പി.എമ്മിനെ ബാധിച്ച ജീര്‍ണതയില്‍ മനംനൊന്താണ്‌ എം.എല്‍.എമാര്‍ പാര്‍ട്ടി വിടുന്നതെന്ന്‌ സെല്‍വരാജ്‌ പറഞ്ഞു. പി.സി ജോര്‍ജ്ജുമായി നേരത്തെ തന്നെ സൗഹൃദം ഉണ്ടായിരുന്നു. പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട്‌ അദ്ദേഹവുമായി പ്രത്യേക ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായാണ്‌ താന്‍ സംസാരിച്ചതെന്നും ശെല്‍വരാജ്‌ പറഞ്ഞു.
പാര്‍ട്ടി വിടാന്‍ നില്‍ക്കുന്ന എംഎല്‍എമാരുടെ പേര്‌ വെളിപ്പെടുത്തില്ല: ശെല്‍വരാജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക