Image

ശരിയായ ഇടതുപക്ഷത്തിന്‌ നേതൃത്വം നല്‍കാന്‍ വി.എസിനേ ആകൂ: മേധ

Published on 15 July, 2012
ശരിയായ ഇടതുപക്ഷത്തിന്‌ നേതൃത്വം നല്‍കാന്‍ വി.എസിനേ ആകൂ: മേധ
തിരുവനന്തപുരം: ശരിയായ ഇടതുപക്ഷത്തിന്‌ നേതൃത്വം നല്‍കാന്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനേ കഴിയുകയുള്ളുവെന്നും അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക്‌ വരണമെന്നും പ്രശസ്‌ത
പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്‌കര്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ മാത്രം ഒതുങ്ങേണ്ട വ്യക്തിയല്ല വി.എസ്സ്‌. വ്യത്യസ്‌തനായ നേതാവാണ്‌ അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും വി.എസ്സുമായി തിരുവനന്തപുരത്ത്‌ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

നെല്‍വയല്‍ നികത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തുവെന്നാണ്‌ സൂചന. ഇന്ന്‌ രാവിലെ 9.30 ഓടെയാണ്‌ മേധ പട്‌കര്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ്‌ ഹൗസിലെത്തി വി.എസ്സിനെ സന്ദര്‍ശിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക