Image

അസമില്‍ സൈനീകര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു

Published on 15 July, 2012
അസമില്‍ സൈനീകര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു
സിബ്‌സഗര്‍: അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ സൈനികരുടെ ശ്രമം. സിബ്‌സഗര്‍ ജില്ലയില്‍ കാട്ടില്‍ വിറകു ശേഖരിക്കാനെത്തിയ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൈനികര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ്‌ പരാതി. ദൊലോപ ഫോറസ്റ്റ്‌ ഏരിയയില്‍ പട്രോളിങ്‌ നടത്തുകയായിരുന്ന പട്ടാളക്കാരുടെ സംഘമാണ്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന്‌ ഓടിയെത്തിയ ഗ്രാമീണര്‍ പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

നേരത്തെ ഗുവാഹത്തിയില്‍ പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന്‌ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവം വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക