Image

ഇന്ത്യ- മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം

Published on 15 July, 2012
ഇന്ത്യ- മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം
ന്യൂഡല്‍ഹി: ഇന്ത്യ- മ്യാന്‍മാര്‍ അതിര്‍ത്തി മേഖലയില്‍ താരതമ്യേന ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. എന്നാല്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. പ്രാദേശികസമയം, പുലര്‍ച്ചെ ഒന്നരയോടെയാണ് ഭൂചലനമുണ്ടായത്. തെക്കുകിഴക്കന്‍ കൊഹിമയില്‍ നിന്നു 45 കിലോമീറ്റര്‍ അകലെ ഒരു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സിക്കിം- നേപ്പാള്‍ അതിര്‍ത്തി മേഖലയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറിലധികം പേരാണ് മരിച്ചത്. വന്‍ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക