Image

ലശ്കറില്‍ നാലു ഇന്ത്യക്കാര്‍ പ്രവര്‍ത്തിച്ചുവെന്ന് അബൂ ജന്ദല്‍

Published on 04 August, 2012
ലശ്കറില്‍ നാലു ഇന്ത്യക്കാര്‍ പ്രവര്‍ത്തിച്ചുവെന്ന് അബൂ ജന്ദല്‍
മുംബൈ: പാകിസ്താനിലെ തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയില്‍ നാല് ഇന്ത്യക്കാര്‍കൂടി പ്രവര്‍ത്തിച്ചിരുന്നതായി മുംബൈ ഭീകരാക്രമണ കേസ് പ്രതി അബൂ ജന്ദല്‍ എന്ന സയ്യിദ് സബീഉദ്ദീന്‍ അന്‍സാരി. രണ്ടുപേര്‍ മഹാരാഷ്ട്രക്കാരും ഒരാള്‍ കശ്മീരുകാരനും മറ്റൊരാള്‍ എവിടത്തുകാരനാണെന്നു അറിയില്ലെന്നും പറഞ്ഞ അബൂജന്ദല്‍ ഇവര്‍ക്കു മുംബൈ ഭീകരാക്രമണത്തില്‍ പങ്കില്ലെന്നും മൊഴിനല്‍കിയതായി െ്രെകംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.പാകിസ്താനില്‍നിന്നു സൗദിഅറേബ്യയിലേക്കു പോകുന്നതുവരെ ഇവരുമായി ബന്ധം പുലര്‍ത്തിയിരുന്നതായും അബൂ ജന്ദല്‍ വെളിപ്പെടുത്തി.
മറാത്ത്വാഡയിലെ ബീഡ് നിവാസിയാണ് അബൂ ജന്ദല്‍.അതേ പ്രദേശത്തുനിന്നുള്ളവരാണ് ലശ്കറെ ത്വയ്യിബക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍.ഇവരുടെ വിളിപ്പേര് അബൂ ശെര്‍ജി, അബൂ ജറാര്‍ എന്നാണത്രെ. കശ്മീരുകാരന്‍ അബൂ മുസാബ് എന്നും മറ്റെയാള്‍ അബൂ സെയ്ദ് എന്നുമാണ് വിളിക്കപ്പെട്ടത്.2006ലെ ഔംഗാബാദ് ആയുധവേട്ട കേസില്‍ പ്രതിയായ അസ്ലം കശ്മീരിയാണ് അബൂ മുസാബെന്നു െ്രെകംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. അസ്ലം കശ്മീരിയാണ് സബീഉദ്ദീനെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് അടുപ്പിച്ചതെന്ന് മഹാരാഷ്ട്ര എ.ടി.എസ് പറയുന്നു.

റാവല്‍പിണ്ടിയില്‍ നടക്കാറുള്ള ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരുടെ വാര്‍ഷിക യോഗത്തില്‍ ഇന്ത്യയില്‍ തീവ്രവാദ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ ഫയാസ് കഗ്‌സി, തൗഖീര്‍ സുബാന്‍ ഖുറൈശി, രാഹീല്‍ ശൈഖ് തുടങ്ങിയവരെ കാണാറുള്ളതായും അബൂ ജന്ദല്‍ വെളിപ്പെടുത്തിയതായി െ്രെകംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ലശ്കറെ ത്വയ്യിബയുടെ പ്രധാന സംഘത്തിലേക്കു മുംബൈ ആക്രമണത്തിനു നാല് മാസംമുമ്പാണ് പ്രവേശം ലഭിച്ചതെന്നും അബൂ ജന്ദല്‍ വെളിപ്പെടുത്തി. മുംബൈ ആക്രമിക്കാന്‍ 20ലേറെ പേരെയാണ് ആദ്യം നിയോഗിച്ചതെന്നും ആദ്യ ഗ്രൂപ്പില്‍ ഇന്ത്യക്കാരുമുണ്ടായിരുന്നുവെന്നും ജന്ദല്‍ എ.ടി.എസ് വ്യക്തമാക്കുന്നു.


ലശ്കറില്‍ നാലു ഇന്ത്യക്കാര്‍ പ്രവര്‍ത്തിച്ചുവെന്ന് അബൂ ജന്ദല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക