Image

പോസ്റ്ററുകളില്‍ ജയലളിത മതി; മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും വിലക്ക്

Published on 04 August, 2012
പോസ്റ്ററുകളില്‍ ജയലളിത മതി; മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും വിലക്ക്
ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍, പാര്‍ട്ടി പരിപാടികളുടെ പോസ്റ്ററുകളില്‍ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്ക് എ.ഐ.എ.ഡി.എം.കെ വിലക്കേര്‍പ്പെടുത്തി. മുന്‍കാല നേതാക്കളായ പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍, സി.എന്‍. അണ്ണാദുരൈ, എം.ജി.ആര്‍ എന്നിവരുടെയും ജനറല്‍ സെക്രട്ടറി ജയലളിതയുടെയും ചിത്രങ്ങള്‍ മാത്രമേ പോസ്റ്റര്‍, ബാനര്‍, ചുമരെഴുത്ത് എന്നിവയില്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്കനടപടി കൈക്കൊള്ളുമെന്നും ജയലളിതയുടെ നിര്‍ദേശപ്രകാരം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.


പോസ്റ്ററുകളില്‍ ജയലളിത മതി; മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും വിലക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക