Image

മിറ്റ് റോംനിക്ക് ഈസ്റ്റ് വുഡിന്റെ പിന്തുണ

Published on 04 August, 2012
മിറ്റ് റോംനിക്ക് ഈസ്റ്റ് വുഡിന്റെ പിന്തുണ
വാഷിങ്ടണ്‍: റിപ്പബ്‌ളിക്കന്‍ കക്ഷിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിറ്റ് റോംനിക്ക് ഓസ്‌കര്‍ ജേതാവും നടനും സംവിധായകനുമായ ക്‌ളിന്റ് ഈസ്റ്റ് വുഡ് പിന്തുണ പ്രഖ്യാപിച്ചു.

കഴിഞ്ഞദിവസം ഐഡഹോയില്‍ നടന്ന റോംനിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണ ചടങ്ങില്‍ ഈസ്റ്റ് വുഡ് മുഖ്യാതിഥിയായി പങ്കെടുത്തു. രാജ്യത്തിന് കരുത്തനായ പ്രസിഡന്റാണ് ആവശ്യമെന്നും റോംനിയില്‍ താന്‍ സവിശേഷമായ കരുത്ത് ദര്‍ശിക്കുന്നുണ്ടെന്നും ഈസ്റ്റ് വുഡ് വ്യക്തമാക്കി.

മിറ്റ് റോംനിക്ക് ഈസ്റ്റ് വുഡിന്റെ പിന്തുണ
ക്‌ളിന്റ് ഈസ്റ്റ് വുഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക