Image

അതിവേഗ റെയില്‍പ്പാത: ഭൂമിക്കടിയിലൂടെ സ്ഥലം ഏറ്റെടുക്കും

Published on 04 August, 2012
അതിവേഗ റെയില്‍പ്പാത: ഭൂമിക്കടിയിലൂടെ സ്ഥലം ഏറ്റെടുക്കും
കൊച്ചി: കാസര്‍കോട് തിരുവനന്തപുരം അതിവേഗ റെയില്‍ ഇടനാഴിക്കായി 15മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കും. തൂണുകളില്‍ തറയില്‍ നിന്ന് അഞ്ച് മീറ്റര്‍ ഉയരത്തിലാകും പാതയെന്നും ഡി.എം.ആര്‍.സി. ചീഫ് എന്‍ജിനീയര്‍ ജി. രാധാകൃഷ്ണന്‍ വിശദീകരിച്ചു. അതിവേഗ റെയില്‍ ഇടനാഴിയുടെ സര്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവാസകേന്ദ്രങ്ങളില്‍ 30മീറ്റര്‍ വരെ താഴ്ചയില്‍ ഭൂമിക്കടിയിലൂടെയാകും പാത പോവുക. ഇവിടെ സ്ഥലമെടുപ്പ് വേണ്ടിവരില്ല. 25മീറ്റര്‍ അകലത്തിലുള്ള തൂണുകളിലാകും പാത സ്ഥാപിക്കുക.

കാസര്‍കോട്തിരുവനന്തപുരം പാതയ്ക്ക് 1.20 ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തുനിന്നും കൊച്ചി വരെ അഞ്ചു വര്‍ഷം കൊണ്ടും കൊച്ചിയില്‍ നിന്നും കാസര്‍കോട് വരെ ഏഴു വര്‍ഷംകൊണ്ടും പൂര്‍ത്തിയാക്കും. കൊച്ചിപാലക്കാട് അതിവേഗപാതയും വിഭാവനം ചെയ്യുന്നുണ്ട്.

മണിക്കൂറില്‍ 350 കി.മീറ്റര്‍ പായുന്ന ബുള്ളറ്റ് ട്രെയിനുകളാകും രണ്ടുവരിപ്പാതയില്‍ ഓടുക. തിരുവനന്തപുരംകൊച്ചി യാത്രയ്ക്ക് 43മിനിറ്റും തിരുവനന്തപുരംകാസര്‍കോട് യാത്രയ്ക്ക് മൂന്നു മണിക്കൂറുമെടുക്കും. ഇതിനിടയ്ക്ക് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെ എട്ട് സ്‌റ്റേഷനുണ്ടാകും. സമയലാഭത്തിനായി ഒരു ബുള്ളറ്റ് ട്രെയിന്‍ ഏതെങ്കിലും മൂന്നു സ്‌റ്റേഷനിലാകും നിര്‍ത്തുക. ബുള്ളറ്റ് ട്രെയിനുകള്‍ ഓടാത്ത സമയത്ത് ഈ പാതയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ കേരള ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ ലിമിറ്റഡ് വെബ്‌സൈറ്റിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക സര്‍വ്വേ മാത്രമാണ് നടക്കുന്നതെന്നും ഇതില്‍ നയപരമായ തീരുമാനം സര്‍ക്കാരാണ് എടുക്കേണ്ടതെന്നും ജില്ലാ കളക്ടര്‍ ഷെയ്ക്ക്പരീത് പറഞ്ഞു. 
അതിവേഗ റെയില്‍പ്പാത: ഭൂമിക്കടിയിലൂടെ സ്ഥലം ഏറ്റെടുക്കും
അതിവേഗ റെയില്‍പ്പാത: ഭൂമിക്കടിയിലൂടെ സ്ഥലം ഏറ്റെടുക്കും
അതിവേഗ റെയില്‍പ്പാത: ഭൂമിക്കടിയിലൂടെ സ്ഥലം ഏറ്റെടുക്കും
അതിവേഗ റെയില്‍പ്പാത: ഭൂമിക്കടിയിലൂടെ സ്ഥലം ഏറ്റെടുക്കും
അതിവേഗ റെയില്‍പ്പാത: ഭൂമിക്കടിയിലൂടെ സ്ഥലം ഏറ്റെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക