Image

ഇരു സുഡാനും രമ്യതയില്‍ എത്തണം:ഹിലരി ക്‌ളിന്റന്‍

Published on 05 August, 2012
ഇരു സുഡാനും രമ്യതയില്‍ എത്തണം:ഹിലരി ക്‌ളിന്റന്‍
ജൂബ: തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് രഞ്ജിപ്പിലെത്താന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്‌ളിന്റന്‍ സുഡാന്‍, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളിലെ ഭരണാധികാരികളെ ആഹ്വാനം ചെയ്തു. എണ്ണ വരുമാനം പങ്കുവെക്കുന്നത് സംബന്ധിച്ച ഭിന്നത എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ദക്ഷിണ സുഡാന്‍, സെനഗല്‍, കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിവരുകയാണ് ഹിലരി.ഇടക്കാല ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സല്‍വാ ഖൈറുമായി ഹിലരി സംഭാഷണം നടത്തി.

ഇരു സുഡാനും രമ്യതയില്‍ എത്തണം:ഹിലരി ക്‌ളിന്റന്‍
ആഫ്രിക്കന്‍ പര്യടനം നടത്തുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്‌ളിന്റന്‍ സെനഗാല്‍ വിദേശമന്ത്രി അലിയൂണ്‍ ബദ്‌റയോടൊപ്പം ഡാകാറില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക