Image

ഹഖാനി ഗ്രൂപ്പിനെതിരെ അമേരിക്കയും പാകിസ്താനും ഒന്നിക്കുന്നു

Published on 05 August, 2012
ഹഖാനി ഗ്രൂപ്പിനെതിരെ അമേരിക്കയും പാകിസ്താനും ഒന്നിക്കുന്നു
ഇസ്ലാമാബാദ്: ഏറെ നാളത്തെ പടലപ്പിണക്കങ്ങള്‍ക്കുശേഷം ഹഖാനി ഗ്രൂപ്പിനെതിരെ സംയുക്ത നീക്കത്തിന് അമേരിക്കയും പാകിസ്താനും ആലോചിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇവരുടെ പ്രവര്‍ത്തനം ഒരുപോലെ ഭീഷണിയായ ഘട്ടത്തിലാണ് ഇത്.പാകിസ്താനിലും അഫ്ഗാനിസ്താനിലും അമേരിക്കന്‍ സൈന്യത്തിനു നേരെ ഹഖാനി ഗ്രൂപ്പിന്റെ ആക്രമണം വ്യാപകമായ സാഹചര്യത്തിലാണ് പാകിസ്താനുമായി ഒന്നിക്കാന്‍ അമേരിക്ക തയാറാകുന്നത്.വാഷിങ്ടണില്‍ ഈ ആഴ്ച്ച നടന്ന ഉന്നത തല ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു.

ഐ.എസ്.ഐ മേധാവി ലഫ്.ജന.സഹീറുല്‍ ഇസ്ലാം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.അമേരിക്ക ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവും പാക് അധികൃതര്‍ ഉന്നയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ പുതിയ തീരുമാനമൊന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ നവംബറില്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വഷളായ നയതന്ത്ര ബന്ധം ഈയടുത്താണ് പൂര്‍വസ്ഥിതിയിലായത്.

വ്യാഴാഴ്ച്ച സി.ഐ.എ ഡയറക്ടര്‍ ഡേവിഡ് പീറ്ററസ് ഒരുക്കിയ വിരുന്നില്‍ ഐ.എസ്.ഐ മേധാവി പങ്കെടുത്തിരുന്നു. തീവ്രവാദത്തിനെതിരെ യോജിച്ച നിലപാട് സ്വീകരിക്കാന്‍ ഇരു നേതാക്കളും ധാരണയിലെത്തിയതായി മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക