Image

യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

Published on 06 August, 2012
യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു
ന്യൂഡല്‍ഹി: അനധികൃത ഖനനകേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണാടക ഹൈക്കോടതിയായിരുന്നു യെദിയൂരപ്പയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിബിഐയാണ് ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റീസുമാരായ ടി.എസ്. ഥാക്കൂര്‍, ഇബ്രാഹീം ഖലീഫുള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്തിനാണ് ഇയാളെ അകത്താക്കുന്നതെന്നായിരുന്നു സിബിഐയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനോട് കോടതിയുടെ ചോദ്യം. എന്നാല്‍ അന്വേഷണവുമായി യെദിയൂരപ്പ സഹകരിക്കുന്നില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ സിബിഐയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക