Image

ഹരിയാന മുന്‍ ഉപ മുഖ്യമന്ത്രിയുടെ ഭാര്യയുടെ മരണം: ആത്മഹത്യയെന്ന്‌

Published on 06 August, 2012
ഹരിയാന മുന്‍ ഉപ മുഖ്യമന്ത്രിയുടെ ഭാര്യയുടെ മരണം: ആത്മഹത്യയെന്ന്‌
ചണ്ഡീഗഡ്‌: ഹരിയാന മുന്‍ ഉപ മുഖ്യമന്ത്രി ചന്ദര്‍മോഹന്റെ മുന്‍ ഭാര്യ ഫിസയുടെ മരണം ആത്മഹത്യയെന്ന്‌ കരുതുന്നു. ചണ്ഡീഗഡിലെ ഇവരുടെ വസതിയില്‍ ആണ്‌ മൃതദേഹം കണ്ടത്‌.

പഞ്ചാബിലെ അസിസ്റ്റന്റ്‌ അഡ്വക്കേറ്റ്‌ ജനറല്‍ ആയിരുന്ന അനുരാധ ബാലി ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം വിഛേദിച്ച്‌ ചന്ദര്‍മോഹനുമായി ഒളിച്ചോടുകയായിരുന്നു. അനുരാധ ഫിസയും ചന്ദര്‍മോഹന്‍ ചാന്ദ്‌ മുഹമ്മദുമായി. എന്നാല്‍, ഇവരുടെ ദാമ്പത്യങ്ങള്‍ അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ഫിസ മുമ്പ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു. മാതാപിതാക്കളുടെ മരണ ശേഷം വീട്ടില്‍ ഒറ്റക്ക്‌ താമസിച്ചുവരികയായിരുന്നു ഇവര്‍.

എന്നാല്‍ ഇതിനിടെ ചന്ദര്‍മോഹന്‍ തന്റെ ആദ്യഭാര്യുടെ വീട്ടിലായിരുന്നു താമസം. പിതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭജന്‍ലാലിനെ ധിക്കരിച്ചായിരുന്നു ചന്ദര്‍ മോഹന്‍ അനുരാധയെ വിവാഹം ചെയ്‌തത്‌.
ഹരിയാന മുന്‍ ഉപ മുഖ്യമന്ത്രിയുടെ ഭാര്യയുടെ മരണം: ആത്മഹത്യയെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക