Image

സത്‌നാ സിംഗ്‌മാന്‍ മരിച്ചത്‌ ക്രൂര മര്‍ദ്ദനത്തിനൊടിലെന്ന്‌ റിപ്പോര്‍ട്ട്‌

Published on 06 August, 2012
സത്‌നാ സിംഗ്‌മാന്‍ മരിച്ചത്‌ ക്രൂര മര്‍ദ്ദനത്തിനൊടിലെന്ന്‌ റിപ്പോര്‍ട്ട്‌
തിരുവനന്തപുരം: മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ അതിക്രമിച്ച്‌ കടന്ന ബിഹാര്‍ സ്വദേശി സത്‌നാ സിംഗ്‌മാന്‍ മരിച്ചത്‌ ക്രൂര മര്‍ദ്ദനത്തിനൊടിലെന്ന്‌ റിപ്പോര്‍ട്ട്‌. ഇയാളുടെ ശരീരത്തില്‍ ധാരാളം മുറിവുകളുണ്‌ട്‌. ഈ മുറിവുകളുടെ പഴക്കവും ആന്തരികമായി ഏറ്റ ക്ഷതങ്ങളും ശാസ്‌ത്രീയമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കും. മര്‍ദനമേറ്റതിന്റെ മുപ്പതിലേറെ പാടുകള്‍ സിംഗ്‌മാന്റെ ശരീരത്തിലുണ്‌ടായിരുന്നതായി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം സൂപ്രണ്‌ട്‌ ഡോ. സുനില്‍ എ.ഡി.എമ്മിന്‌ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. വടികൊണ്‌ടു മര്‍ദനമേറ്റതിന്റെ പാടുകളും ശരീരത്തിലുണ്ട്‌.

അതിനിടെ കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറി. ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും കേസ്‌ അന്വേഷിക്കുക. തിരുവനന്തപുരത്തെത്തിയ സത്‌നാംസിംഗിന്റെ പിതാവില്‍ നിന്നും ക്രൈംബ്രാഞ്ച്‌ മൊഴിയെടുത്തു.

എന്നാല്‍ ഇയാളോടൊപ്പം ആശുപത്രി സെല്ലില്‍ കഴിഞ്ഞിരുന്ന മുന്‍ ഗുണ്‌ടാസംഘാംഗം കൂടിയായ യുവാവിന്റെ മര്‍ദനമേറ്റതാണോ മരണകാരണം എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക