Image

കിഴക്കമ്പലം ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതി അബ്ദുല്‍ ഹാലിം അറസ്റ്റില്‍

Published on 06 August, 2012
കിഴക്കമ്പലം ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതി അബ്ദുല്‍ ഹാലിം അറസ്റ്റില്‍
കൊച്ചി: കിഴക്കമ്പലം ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതിയും തടിയന്റവിട നസീറിന്റെ അടുത്ത അനുയായിയുമായ അബ്ദുല്‍ ഹാലിം അറസ്റ്റില്‍. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത് പെരുമ്പാവൂരിലെത്തിയപ്പോഴാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. കണ്ണൂരിലെ കവര്‍ച്ചക്കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്നു.

എറണാകുളം കളക്ടറേറ്റ് സ്‌ഫോടനക്കേസിലും ഇയാള്‍ പ്രതിയാണെന്ന് സംശയമുണ്ട്. നേരത്തെ കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിലും പ്രതിയായ ഇയാളെ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക