ടൗണ്‍വില്‍: ടൗണ്‍സ്വില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് കിര്വാന് മുറിന്ഡോ ഡ്രൈവിലെ മേരി മക്ലപ് സെന്ററില്‍ നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കലാപരിപാടികളും നൃത്തനൃത്യങ്ങളും നടക്കുമെന്ന് പ്രസിഡന്റ് സാം കടവന്‍ അറിയിച്ചു.
മലയാളം ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് നടക്കുന്ന ചീട്ടുകളി മത്സരം ഓഗസ്റ്റ് 25ന് ആരംഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റീഫന്‍ കുര്യന് 0449730724, വിനോദ് ബാബു 0403206243.