Image

കേരളത്തില്‍ പരക്കെ മഴ; ഉരുള്‍പൊട്ടല്‍: 2 പേര്‍ മരിച്ചു, 4 പേരെ കാണാതായി

Published on 17 August, 2012
കേരളത്തില്‍ പരക്കെ മഴ; ഉരുള്‍പൊട്ടല്‍: 2 പേര്‍ മരിച്ചു, 4 പേരെ കാണാതായി
കോതമംഗലം: കേരളത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ വന്‍ ദുരന്തം വിത്‌ച്ചു. കോതമംഗലം പൈങ്ങോട്ടൂര്‍ കടവൂരില്‍ ഉരുള്‍ പൊട്ടി എട്ടു വീടുകള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലില്‍ താണിക്കുഴിയില്‍ നാരായണന്‍ (55) മരിച്ചു. 4 പേരെ കാണാതായി. മടക്കാപ്പള്ളില്‍ ഐപ്പ്‌, ഭാര്യ ലീന, കടുവാക്കുഴി മധു, ഭാര്യ നളിനി എന്നിവരെയാണു കാണാതായത്‌. രണ്ടു വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായി. ഈ പ്രദേശത്ത്‌ കനത്ത മഴ തുടരുകയാണ്‌. ഒഴുക്ക്‌ കൂടി വരുന്നതിനാല്‍ പ്രദേശത്തെ വീടുകളില്‍ നിന്ന്‌ ആളുകളെ ഒഴിപ്പിക്കുകയാണ്‌. ഈ പ്രദേശത്ത്‌ മണ്ണിടിച്ചില്‍ ഭീക്ഷണിയുണ്ട്‌.

ഉരുള്‍പൊട്ടലില്‍ യുവാവിന്‌ പരിക്കേറ്റു. കടുവാക്കുഴിയില്‍ രാജേഷിനാണ്‌ പരിക്കേറ്റത്‌ ഇയാളുടെ കാല്‍ അറ്റ നിലയിലാണ്‌. രാജേഷിനെ തൊടുപുഴയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരു കുട്ടിയെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. പ്രദേശത്ത്‌ വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ട്‌. ഫയര്‍ഫോഴ്‌സ്‌ സ്‌ഥലത്തെത്തി.

കൊല്ലം-തേനി ദേശീയപാതയില്‍ ഇടുക്കി പീരുമേടിനു സമീപം പുല്ലുപാറയില്‍ കടയ്‌ക്കു മുകളിലേക്കു മണ്ണിടിഞ്ഞു വീണു അഞ്ചു പേര്‍ക്കു പരിക്കേറ്റു. അമലഗിരി ശൗര്യാര്‍കുടിയില്‍ സിബി, വള്ളിയില്‍ ജോയി, വെച്ചൂക്കുന്നേല്‍ നാരായണന്‍ പിള്ള, കല്ലിനേട്ട്‌ ഷാജിമോന്‍, തുരുത്തിപ്പള്ളില്‍ തോമസ്‌ എന്നിവര്‍ക്കാണു പരിക്കേറ്റത്‌. മണ്ണിനടിയില്‍പ്പെട്ട ഇവരെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്‌. പരിക്കേറ്റവരെ മുണ്‌ടക്കയം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
vincentemmanuel 2014-04-26 05:38:52
God save india from congress model also.. Kerala is a state run by congress. We loose power every hour.. nobody in the offices does any work.. I went to baroda in Gujarat also.. the people are very rude..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക