Image

മുംബൈയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അഞ്ച് പോലീസുകാര്‍ക്ക് പരിക്ക്

Published on 17 August, 2012
മുംബൈയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അഞ്ച് പോലീസുകാര്‍ക്ക് പരിക്ക്
മുംബൈ: അമിതവേഗത്തിലെത്തിയ കാറിടിച്ച് മുംബൈയില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. പൊവായില്‍ പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. മറ്റൊരു അപകടസ്ഥലത്ത് പരിശോധനയ്ക്കെത്തിയ പോലീസുകാര്‍ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ ഇവരെ രാജാവാധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവറെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ മദ്യപിച്ചിരുന്നോയെന്ന കാര്യം പരിശോധിച്ചുവരികയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക