Image

വിവിഎസ്‌ ലക്ഷ്‌മണ്‍ വിരമിച്ചു‍

Published on 18 August, 2012
വിവിഎസ്‌ ലക്ഷ്‌മണ്‍ വിരമിച്ചു‍
ഹൈദരാബാദ്‌: ഇന്ത്യയുടെ എക്കാലത്തേയും മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വിവിഎസ്‌ ലക്ഷ്‌മണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചു. ശനിയാഴ്‌ച ഹൈദരാബാദില്‍ വിളിച്ചു ചേര്‍ത്ത മാധ്യമ സമ്മേളനത്തിലാണ്‌ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്‌. യുവാക്കള്‍ക്ക്‌ വേണ്ടി വഴിമാറുകയാണെന്നും ശരിയായ സമയത്താണ്‌ താന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്‌ എന്നും രാജ്യത്തിനു വേണ്ടി ഇത്രയും കാലം കളിക്കാനായതില്‍ സന്തോഷമുണ്ട്‌ എന്നും ലക്ഷ്‌മണ്‍ പറഞ്ഞു.

ലക്ഷ്‌മണിന്റെ പതിനാറു വര്‍ഷം നീണ്ട കരിയറിനാണ്‌ ഇതോടെ അവസാനമായത്‌.

1996 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണു ലക്ഷ്‌മണ്‍ ടെസ്‌റ്റില്‍ അരങ്ങേറിയത്‌. ഇതുവരെ 134 ടെസ്‌റ്റുകളില്‍നിന്ന്‌ 45.97 ശരാശരിയില്‍ 8781 റണ്‍സെടുത്തു. 17 സെഞ്ചുറികളും 56 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി. 281 റണ്‍സാണ്‌ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 86 ഏകദിനങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിച്ച ലക്ഷ്‌മണ്‍ 30.79 ശരാശരിയില്‍ 2338 റണ്‍സെടുത്തു. ആറു സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും ലക്ഷ്‌മണിന്റെ പേരിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക