Image

എയര്‍ഹോസ്റ്റസിന്റെ മരണം; മുന്‍ മന്ത്രിക്കെതിരേ പ്രേരണാ കുറ്റം

Published on 18 August, 2012
എയര്‍ഹോസ്റ്റസിന്റെ മരണം; മുന്‍ മന്ത്രിക്കെതിരേ പ്രേരണാ കുറ്റം
ന്യൂഡല്‍ഹി: എയര്‍ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ മുന്‍ മന്ത്രിക്കെതിരേ പ്രേരണാ കുറ്റം ചുമത്തി.

മുഖ്യ പ്രതിയും മുന്‍ ഹരിയാന മന്ത്രിയുമായ ഗോപാല്‍ ഗോയല്‍ കന്ദയെ ദല്‍ഹിയിലെ അശോക്‌ വിഹാര്‍ പൊലീസ്‌ സ്‌റ്റേഷനു സമീപത്തു നിന്നുമാണ്‌ ഇന്നലെ അറസ്റ്റുചെയ്‌തത്‌. കന്ദയുടെ ഉടമസ്ഥതയിലുള്ള എം.ഡി.എല്‍.ആര്‍. എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മ ആഗസ്റ്റ്‌ അഞ്ചിനാണ്‌ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയത്‌. ഗീതികയുടെ മൃതദേഹത്തിന്‌ സമീപം കാണപ്പെട്ട ആത്മഹത്യാക്കുറിപ്പില്‍ കന്ദയുടെയും കന്ദയുടെ ജീവനക്കാരിയായ അരുണ ചാന്ദയുടെയും പീഡനമാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന്‌ അരുണയെ നേരത്തെതന്നെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു.

11 ദിവസമായി കന്ദ ഒളിവിലായിരുന്നു. കന്ദയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
എയര്‍ഹോസ്റ്റസിന്റെ മരണം; മുന്‍ മന്ത്രിക്കെതിരേ പ്രേരണാ കുറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക