Image

ദീപിക പള്ളിക്കലിന്‌ അര്‍ജുന പുരസ്‌കാരം

Published on 18 August, 2012
ദീപിക പള്ളിക്കലിന്‌ അര്‍ജുന പുരസ്‌കാരം
ന്യൂഡല്‍ഹി: അന്തര്‍ദേശീയ സ്‌ക്വാഷ്‌ താരവും മലയാളിയുമായ ദീപിക പള്ളിക്കലിന്‌ അര്‍ജുന പുരസ്‌കാരം ലഭിച്ചു. യുവരാജ്‌ സിങ്‌, അശ്വിനി പൊന്നപ്പ, കവിതാ റാവത്ത്‌, പി.കശ്യപ്‌, വികാസ്‌ കൃഷ്‌ണന്‍, സര്‍ദാര്‍ സിങ്‌, ബൊംബൈലാദേവി, ദീപിക കുമാരി, സുധാ സിങ്‌ എന്നിവര്‍ ഉള്‍പ്പെടെ 25 പേര്‍ അര്‍ജുന പുരസ്‌കാരത്തിനും അര്‍ഹരായി. ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളി നേടിയ ഷൂട്ടര്‍ വിജയ്‌ കുമാറിനും വെങ്കല മെഡല്‍ ജേതാവ്‌ ഗുസ്‌തി താരം യോഗേശ്വര്‍ ദത്തിനുമാണ്‌ രാജീവ്‌ ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം.

ഇന്ന്‌ പ്രഖ്യാപിച്ച ദേശീയ കായിക പുരസ്‌ക്കാരങ്ങളില്‍ ദീപിക പള്ളിക്കല്‍ ഒഴികെ മറ്റ്‌ മലയാളി താരങ്ങള്‍ക്കൊന്നും പുരസ്‌കാരം ലഭിച്ചില്ല.
ദീപിക പള്ളിക്കലിന്‌ അര്‍ജുന പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക