Image

സിഖുകാരനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 16 -കാരന്‍ അറസ്റ്റില്‍

Published on 18 August, 2012
സിഖുകാരനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 16 -കാരന്‍ അറസ്റ്റില്‍
വിസ്‌കോണ്‍സില്‍: യു.എസിലെ വിസ്‌കോണ്‍സിനില്‍ സിഖുകാരനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 16 -കാരന്‍ അറസ്റ്റില്‍. ഡീങ്കെലൊ വില്ല്യംസ്‌ എന്ന ആളാണ്‌ പിടിയിലായത്‌. ഇയാള്‍ക്കെതിരേ കൊലക്കുറ്റത്തിന്‌ പോലീസ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തു. തോക്ക്‌ കൈവശം വച്ചതിനും കേസ്‌ എടുത്തിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം ദല്‍ബീര്‍ സിംഗ്‌ എന്ന സിഖുകാരന്‍ ഒരു ഷോപ്പില്‍ വെച്ചാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. അനന്തിരവന്റെ ഉടമസ്ഥതയിലുള്ള കടയില്‍ വച്ചാണ്‌ വെടിയേറ്റു കൊല്ലപ്പെട്ടത്‌.

ഈ മാസം അഞ്ചിന്‌ വിസ്‌കോന്‍സില്‍ ഗുരുദ്വാരയിലുണ്‌ടായ വെടിവയ്‌പ്പില്‍ ആറു സിക്കുകാര്‍ മരിച്ചിരുന്നു. ഈ കേസിലെ പ്രതി മുന്‍ സൈനീക ഉദ്യോഗസ്ഥനായ മൈക്കല്‍പേജ്‌ എന്ന 40 -കാരനായിരുന്നു. പോലീസിന്റെ വെടിയേറ്റ്‌ ഇയാളും കൊല്ലപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക