Image

പ്രണാബിന്റെ തെരഞ്ഞെടുപ്പിനെതിരെ സാംഗ്മ സുപ്രീംകോടതിയില്‍

Published on 18 August, 2012
പ്രണാബിന്റെ തെരഞ്ഞെടുപ്പിനെതിരെ സാംഗ്മ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ.സാംഗ്മ വിജയിച്ച പ്രണാബ് കുമാര്‍ മുഖര്‍ജിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. പ്രണാബ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ചൊവ്വാഴ്ചയാകും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുക. സാംഗ്മയുടെ അഭിഭാഷകനായ സത്യപാല്‍ ജയിനാണ് ഇക്കാര്യം അറിയിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ രാം ജഠ്മലാനിയും സാംഗ്മയുടെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കൂടെയുണ്ടാകും. 

പ്രതിഫലം പറ്റുന്ന പദവി വഹിച്ചതിനാണ് പ്രണാബിനെതിരെ സാംഗ്മ ഹര്‍ജി കൊടുക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ സാംഗ്മ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെങ്കിലും ഇത് തള്ളിക്കളയുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക