Image

കാതോലിക്കേറ്റ്‌ ശതാബ്ദിയില്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 07 September, 2012
കാതോലിക്കേറ്റ്‌ ശതാബ്ദിയില്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
ആര്‍ത്തത്രാണ പരായണന്‍ മഹിതനാം മാര്‍ത്തോമ്മയാണെപ്പൊഴും
ഓര്‍ത്താല്‍ നമ്മുടെ കാവലായി യിവിടീ മണ്ണില്‍ വിരാചിപ്പത്‌.
മാര്‍ത്തോമ്മാ തെളിയിച്ച ദീപശിഖയില്‍ കര്‍ത്താവിനെക്കാണുവാന്‍
ഓര്‍ത്തഡോക്‌സു സഭയ്‌ക്കു വന്ന കൃപയോര്‍ത്തെന്നും നമിച്ചിടുവിന്‍..

ജീവന്‍ തന്ന പരന്റെ കല്‍പ്പനയതില്‍ തന്‍ ജീവനെക്കാണുവാന്‍
ജീവന്‍ കയ്യിലെടുത്തുകൊണ്ടു കുരിശും കയ്യില്‍പ്പിടിച്ചേകനായ്‌
നോവും നൊമ്പരവും സഹിച്ച്‌, വെയിലില്‍, വര്‍ഷങ്ങളിലൂടെ ഹാ !
കാവിത്തുണ്ടരചുറ്റി വന്ന മുനിയേ ! മാര്‍ത്തോമ്മയേ ! മംഗളം!

മാര്‍ത്തോമ്മായ്‌ക്കു മലങ്കരയ്‌ക്കു വരുവാനുണ്ടായ സൗഭാഗ്യമേ,
മാര്‍ത്തോമ്മായ്‌ക്ക്‌വിടുത്തെ മണ്ണിലമരാനുണ്ടായ വൈചിത്ര്യമേ,
മാര്‍ത്തോമ്മാ `സിംഹാസനം' ഭാരതമണ്ണിലുയര്‍ന്ന സൗശിഷ്ട്യമേ,
കാതോലിക്ക ശതാബ്ദി യാഘോഷിക്കും `ഓര്‍ത്തഡോക്‌സി'ന്റെ സാഫല്യമേ !

ഓരായിരത്തിത്തൊള്ളായിരം പന്ത്രണ്ടു സെപ്‌റ്റംബര്‍ പതിനഞ്ചില്‍
ഭാരത മണ്ണില്‍ പുനസ്ഥാപിച്ചൊരീ കാതോലിക്കാ സിംഹാസനം
നൂറാണ്ടു പിന്നിടുന്നൊരീ ധന്യമാം മുഹൂര്‍ത്തമേ, നമോവാകം!
പാരിന്നൊളിയായെന്നുമീ സഭയുല്‍ക്കൃഷ്ടം ശോഭിപ്പാനര്‍ത്ഥിപ്പേന്‍!

ഓര്‍ത്തഡോക്‌സതിന്‍ മാര്‍ത്തോമ്മാപ്പോസ്‌തോലികത്വം നൂറ്റാണ്ടുകള്‍ താണ്ടീ
ട്ടുത്തരോത്തരം വളര്‍ന്നാഗോളമായ്‌്‌ പടര്‍ന്നു പന്തലിച്ചിടാന്‍
കാതോലിക്കേറ്റിന്‍ ശീര്‍ഷന്‍ വന്ദ്യന്‍ ബസ്സേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍
ഉത്തുംഗശോഭിതനായ്‌ സധീരനായ്‌ വിരാജിച്ചാലും പിതാവേ !

* * * * * * * * * *

മാര്‍ത്തോമ്മാ കൊളുത്തിയ ദീപശിഖ
കാതോലിക്കേറ്റിന്‍ ദീപശിഖ
തലമുറ തലമുറ കൈമാറി
കെടാതെ ഞങ്ങള്‍ സൂക്ഷിക്കും !!!

കാതോലിക്കാ സിംഹാസനം നീണാള്‍ വാഴട്ടെ!!!
ജയ്‌ ജയ്‌ കാതോലിക്കോസ്‌ !!!

--------------------------
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ (Yohannan.elcy@gmail.com)
കാതോലിക്കേറ്റ്‌ ശതാബ്ദിയില്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക