ഫിലാഡല്‍ഫിയ: ഓഗസ്റ്റ് 27-ന് രാവിലെ 11.30 മുതല്‍ കലയുടെ ആഭിമുഖ്യത്തില്‍
ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ ഫിലാഡല്‍ഫിയ മേയര്‍ മൈക്കിള്‍
നട്ടര്‍ മുഖ്യാതിഥിയായിരിക്കും. ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ ഓണസന്ദേശവും,
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ (ന്യൂയോര്‍ക്ക്) പി.കെ. ബജാജ്
സ്വാതന്ത്ര്യദിനാശംസകളും നല്‍കും.
ഫിലാഡല്‍ഫിയയിലെ ഏറ്റവും വലുതെന്ന്
വര്‍ഷങ്ങളായി അറിയപ്പെടുന്ന ഈ ആഘോഷങ്ങളില്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി
പ്രവര്‍ത്തിക്കുന്ന മറ്റ് മൂന്നു മലയാളി സംഘടനകളില്‍ മാപ്പും സീറയും വിവിധ
സാമുദായിക പ്രൊഫഷണല്‍ സംഘടനകളുടെ അംഗങ്ങളും സംബന്ധിക്കുന്നതാണെന്ന് കലയുടെ
പ്രസിഡന്റ് ജോര്‍ജ് മാത്യു സി.പി.എ പ്രസ്താവിച്ചു.
സെന്റ് തോമസ്
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ (1009 Unruh Ave, Philadelphia, PA
19111) ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷങ്ങളില്‍ ഓട്ടന്തുള്ളല് തുടങ്ങിയ പ്രാചീന
കലാരൂപങ്ങള്‍ എന്നിവ ഈവര്‍ഷത്തെ പ്രത്യേകതയായിരിക്കും.
കൂടുതല്‍
വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു (267 549 1196), സണ്ണി ഏബ്രഹാം (484 716 1636),
ബിജു സഖറിയ (215 252 0443), രാജപ്പന് നായര്‍ (610 905 9336), ജോസ് ജോസഫ് (215
882 3060).