ഒക്കലഹോമ സിറ്റി : ഈ വര്‍ഷത്തെ മികച്ച ഫാമിലി ഷോ പരിപാടികളില്‍ ഒന്നായ
മാവേലി എഫ്.എം 2011 സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക്
മൂര്‍ ജി.എസ്.ഓ കമ്മ്യൂണിറ്റി സെന്റ്റില്‍ വച്ച് ഒക്കലഹോമ മലയാളീ
അസോസിയേഷന്റെ (ഓ.എം.എ) ആഭിമുഖ്യത്തില്‍ നടത്തുന്നു.
മാവേലി എഫ്.എം 2011 ഫാമിലിഷോയുടെ ഡയമണ്ട് സ്പോണ്സര് ഏഷ്യന്‍ ട്രാവെല്‍സ്
സി.ഇ.ഒ കെന്നി ജോര്‍ജ് ആണ്. ഓ.എം.എ ഭാരവാഹികളും മറ്റു സ്പോണ്‍സര്‍മാരും ഈ
പ്രോഗ്രാമിന്റെ വിജയത്തിനായി ആശംസകള്‍ അറിയിച്ചു. ജെ.ആര്.എസ് ഇന്ത്യന്‍
ഗ്രോസറി, ഹിമാലയ അരോമ ഇന്ത്യ, ഇന്ത്യ ബൗട്ടീക്, താജ് ഇന്ത്യ, ഇന്ത്യാ
മാര്‍ട്ട്, ഗോപുരം ടേസ്റ്റ് ഓഫ് ഇന്ത്യ, ബ്ലൂ സ്റ്റാര്‍ റഫ്രിജറേറ്റര്‍ ,
സ്പൈസസ് ഓഫ് ഇന്ത്യ, ഇന്ത്യാ കഫേ കേറ്ററിങ്ങ്സ് എന്നീ സ്ഥാപന ഉടമകളാണ്
മറ്റു സ്പോണ്‍സേഴ്സ്.
മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന ഒരു പിടി താരനിരയും കലാഭവനില്‍
നിന്നുള്ളവര്‍ ഉള്‍പ്പെടെ ഹാസ്യരംഗത്തെ പ്രമുഖരും മലയാളത്തിലെ മുന്‍നിര
ഗായകരും സ്റ്റേജ് ഷോയില്‍ അണിനിരക്കുന്നു.
റഹ്മാന് , വിനീത് ശ്രീനിവാസന് , ജ്യോതിര്‍മയി, മഞ്ജൂ പിള്ള, ധന്യ മേരി
വര്‍ഗീസ്, രമ്യ നമ്പീശന് , സയനോര, സച്ചിന് വാര്യര്‍ , ഷാന്‍ റഹ്മാന് ,
കലാഭവന്‍ ജിന്റോ, പ്രകാശ് കുടപ്പനകുന്ന്, പ്രദീപ് ലാല്‍ , പ്രതിന്ജന് ,
ജേക്കബ് ജോണ്‍ , സണ്ണി സാമുവേല്‍ എന്നിവര്‍ ഒന്നിക്കുന്ന പരിപാടി സംവിധാനം
ചെയ്യുന്നത് പ്രശസ്ത സിനിമ സംവിധായകനായ ജി.എസ് വിജയന് ആണ്.
എല്ലാം കൊണ്ട് വ്യത്യസ്തവും ഹൃദ്യവുമായ ഈ പരിപാടിയിലേക്ക് ഒക്കലഹോമയിലെ
എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി ഓ.എം.എ പ്രസിഡന്റ് ഫിലിപ്പ്
ആന്റണി അറിയിച്ചു. പരിപാടിയുടെ സാമ്പത്തിക ലാഭം ഓ.എം.എയുടെ വിവിധ
പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നു അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫിലിപ്പ് ആന്റണി(പ്രസിഡന്റ്, 405-826-277), ബാബു
തോമസ്(വൈ.പ്രസിഡന്റ്, 405-476-5330), റജി വര്‍ഗീസ് (സെക്രട്ടറി,
405-250-5342)
കെന്നി ജോര്‍ജ്