Image

മന്ത്രിമാരുടെ സ്വത്ത്‌: ആന്റണി പിമ്പന്‍, കമല്‍നാഥ്‌ മുമ്പന്‍

Published on 03 September, 2011
മന്ത്രിമാരുടെ സ്വത്ത്‌: ആന്റണി പിമ്പന്‍, കമല്‍നാഥ്‌ മുമ്പന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ സ്വത്ത്‌ വെളിപ്പെടുത്തി. സ്വത്തില്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഏറ്റവും പിന്നില്‍ നില്‍ക്കുന്നു. അദ്ദേഹത്തിന്‌ വെറും 1.8ലക്ഷം മാത്രം സ്വത്ത്‌. എന്നാല്‍ ഭാര്യ എലിസബത്തിന്‌ 30 ലക്ഷം രൂപയുടെ സ്വത്തുണ്ട്‌.

സ്വത്തിന്‍ മുമ്പനായ കേന്ദ്ര ഗ്രാമവികസന വകുപ്പുമന്ത്രി കമല്‍നാഥിന്‌ 263കോടിരൂപയുടെ ആസ്‌തിയുണ്ട്‌.

അഞ്ചുകോടിയുടെ ആസ്‌തിയാണ്‌ പ്രധാനമന്ത്രിക്കുള്ളത്‌. 1.8കോടിയുടെ വസ്‌തുവകകളും ചണ്ഡിഗഢില്‍ 90ല്‍ക്ഷത്തിന്റെ വീടും ദല്‍ഹിയില്‍ 88 ലക്ഷത്തിന്റെ പാര്‍പ്പിടസമുച്ചയവുമാണ്‌ പ്രധാനമന്ത്രിക്കുള്ളത്‌. ഇതിനു പുറമെ 3.2കോടിയുടെ ബാങ്ക്‌ ഡിപോസിറ്റും ഇദ്ദേഹത്തിനുണ്ട്‌.

ധനകാര്യമന്ത്രി പ്രണബ്‌മുഖര്‍ജിക്ക്‌ 1.8കോടിയുടെ സ്വത്തുക്കളാണുള്ളത്‌. ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്‌ 11കോടിയുടെ ആസ്‌തിയുണ്ട്‌. ഇദ്ദേഹത്തിന്റെ ഭാര്യക്ക്‌ 12.8 കോടിയുടെ സ്വത്തുക്കളുണ്ട്‌. കൃഷിമന്ത്രി ശരത്‌പവാര്‍ (12കോടി), പെട്രോളിയം മന്ത്രി മുരളി ദേവ്‌റ (15.2കോടി,) മുന്‍ ടെക്‌സ്‌റ്റെല്‍സ്‌ മന്ത്രി ദയാനിധി മാരന്‍ (2.94കോടി), വിദേശകാര്യമന്ത്രി എസ്‌.എം കൃഷ്‌ണ43ലക്ഷം എന്നിങ്ങനെയാണ്‌ മറ്റുള്ള മന്ത്രിമാരുടെ സ്വത്ത്‌ വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക