Image

ആശുപത്രിയില്‍ വെന്റിലേറ്റര്‍ തകരാറിലായി; 10 നവജാത ശിശുക്കള്‍ മരിച്ചു

Published on 04 September, 2011
ആശുപത്രിയില്‍ വെന്റിലേറ്റര്‍ തകരാറിലായി; 10 നവജാത ശിശുക്കള്‍ മരിച്ചു
കുര്‍നൂള്‍(ആന്ധ്രപ്രദേശ്‌): സര്‍ക്കാര്‍ ആശുപത്രയിലെ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കാത്തതില്‍ രണ്ടു ദിവസത്തിനുള്ളില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. ആന്ധ്രപ്രദേശിലെ കുര്‍നൂലിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണു സംഭവമുണ്‌ടായത്‌.

വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട ആശുപത്രി അധികൃതര്‍ അത്‌ ചെവിക്കൊണ്ടില്ലെന്ന്‌ കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നു ജില്ലാകളക്ടറോടു രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്‌ട്‌. എന്നാല്‍ പിഞ്ചുകുട്ടികള്‍ മരിക്കാനിടയായത്‌ ആശുപത്രിയിലെ വെന്റിലേറ്റര്‍ തകരാറിലായതു മൂലമല്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി നല്ലനിലയിലാണു പ്രവര്‍ത്തിക്കുന്നതെന്ന റിപ്പോര്‍ട്ടാണു ലഭിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക