ന്യൂഡല്‍ഹി: ചികില്‍സക്കായി അമേരിക്കയില്‍ പോയ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അടുത്ത് നിന്നും മകന് രാഹുല്‍ ഗാന്ധി മടങ്ങി. ചികില്‍സ കഴിഞ്ഞ അമ്മയെ തിരികെ കൊണ്ടു വരാനാണ് രാഹുല്‍ അമേരിക്കയില്‍ പോയത്. അവര്‍ സുഖം പ്രാപിച്ചിട്ടുണ്ടെന്നും താമസിയാതെ ഇന്ത്യയിലേക്ക് മടങ്ങുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആഗസ്ററ് നാലിനാണ് 64 കാരിയായ സോണിയ ശസ്ത്രക്രിയക്ക് വിധേയയായത്. തന്റെ അഭാവത്തില്‍ പാര്‍ട്ടികാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ രാഹുല്‍, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, ജനാര്‍ദന്‍ ദ്വിവേദി എന്നിവരടങ്ങുന്ന നാലംഗസംഘത്തെ ഏല്പിച്ചിരുന്നു.