വിരാമചിഹ്നങ്ങള്‍ തുടരുന്നു; അവസാനിക്കുന്നു
മറ്റു
ചിഹ്നങ്ങള്‍
സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്കും വാക്യങ്ങള്‍ക്കും നാം
കൊടുക്കുന്ന ഊന്നലും പരാമര്ശിതങ്ങളിലെ പ്രത്യേകതകളും കാണിക്കാന്‍, എഴുതുമ്പോള്‍ പല
തരത്തില്‍ വിരാമചിഹ്നങ്ങള്‍ രേഖപ്പെടുത്തുന്നു. അക്ഷരങ്ങളെ കറുപ്പിക്കുന്ന
ബോള്‍ഡും, ചെരിഞ്ഞ ലിപിയിലുള്ള ഇറ്റലിക്സും, പ്രാധാന്യം കല്പിക്കാനുള്ള അടിവരയും
ഇതേ വകുപ്പില്‍പ്പെടുന്നു.