ബോളിവുഡ് നടന് ഷാരൂഖ് ഖാന് താന്‍ കണ്ടതില്‍ വച്ചേറ്റവും ലാളിത്യമുള്ള
മനുഷ്യനാണെന്ന് തമിഴ് സൂപ്പര്‍ താരം പ്രിയാമണി പറഞ്ഞു. ഷാരൂഖ് ഖാനൊപ്പം
അഭിനയിക്കുക എന്നത് ചില്ലറ കാര്യമൊന്നുമല്ല. ഷാരൂഖിന്റെ സൂപ്പര്ചിത്രമായ ചെന്നൈ
എക്സ്പ്രസ് എന്ന ചിത്രത്തിലാണ് പ്രമുഖ തെന്നിന്ത്യന്‍ നടി പ്രിയാമണി ഒരു ഐറ്റം
ഡാന്‍സ് ചെയ്യുന്നത്. നയന്‍താര നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രിയാമണിക്ക് ഈ
അവസരം ലഭിച്ചത്.
ഗാനരംഗത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ നടന്നു. ഷാരൂഖിനൊപ്പം
അഭിനയിക്കുന്നത് വളരെ സന്തോഷകരവും പുതിയൊരു അനുഭവവും ആണെന്നാണ് പ്രിയ പറയുന്നത്.
താന്‍ കണ്ടതില്‍ വച്ചേറ്റവും ലാളിത്യമുള്ള മനുഷ്യനാണ് ഷാരൂഖ്. സെറ്റിലാകട്ടെ
എല്ലാവരോടും നല്ല സൗഹൃദത്തോടെ മാത്രമെ പെരുമാറുകയുള്ളൂ. തമാശകള്‍ പറയും,
എല്ലാവരെയും പ്രചോദിപ്പിക്കും. മറ്റൊരു ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന എന്നോട്
വളരെ സൗഹൃദപരമായാണ് പെരുമാറിയതെന്ന് പ്രിയ പറഞ്ഞു.