തെലുങ്കാന പ്രശ്നം വീണ്ടും ആളിക്കത്തുന്നു; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരം ആരംഭിച്ചു
Published on 13 September, 2011
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ തെലുങ്കാന രൂപീകരണ പ്രശ്നം വീണ്ടും ആളിക്കത്തുന്നു.
തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇന്നു
മുതല്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. എന്നാല്‍ സമരത്തില്‍ എല്ലാ മേഖലകളിലുമുള്ള
ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സമരത്തില്‍
സജീവമാകാന്‍ ടി.ആര്.എസ് പ്രസിഡന്റ് കെ. ചന്ദ്രശേഖര റാവു ജനങ്ങളോട് ആഹ്വാനം
ചെയ്തിരുന്നു. സമരത്തിന്‍െറ ഭാഗമായി ഗതാഗതം തടസ്സപ്പെടുമെന്നും വിദ്യഭ്യാസ
സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാന സംസ്ഥാനം
രൂപവല്‍ക്കരിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല