Image

ഇന്ത്യ പ്രസ്‌ ക്ലബ്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ കിക്ക്‌ഓഫ്‌ ഷിക്കാഗോയില്‍ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2011
ഇന്ത്യ പ്രസ്‌ ക്ലബ്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ കിക്ക്‌ഓഫ്‌ ഷിക്കാഗോയില്‍ നടത്തി
ഷിക്കാഗോ: ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാലാമത്‌ നാഷണല്‍ കോണ്‍ഫറന്‍സിന്റെ കിക്ക്‌ഓഫ്‌ മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെട്ടു. ഷിക്കാഗോയിലെ മലയാളി സംഘടനകളുടെ സാരഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ബിജു സക്കറിയയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രസ്‌ ക്ലബ്‌ നാഷണല്‍ സെക്രട്ടറി ശിവന്‍ മുഹമ്മ കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കി.

പിന്നീട്‌ നടന്ന ചടങ്ങില്‍ ബിജു കിഴക്കേക്കുറ്റില്‍ നിന്നും ആദ്യ ചെക്ക്‌ ഷിക്കാഗോ പ്രസിഡന്റ്‌ ബിജു സക്കറിയ സ്വീകരിച്ചുകൊണ്ട്‌ കിക്ക്‌ ഓഫ്‌ നടത്തപ്പെട്ടു. പ്രസ്‌ ക്ലബിന്റെ നാഷണല്‍ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസ്‌ കണിയാലി ആശംസാ പ്രസംഗം നടത്തി. തദവസരത്തില്‍ കോണ്‍ഫറന്‍സ്‌ സ്‌പോണ്‍സേഴ്‌സായി മുന്നോട്ടുവന്ന ജോര്‍ജ്‌ നെടുകാലായിലിനും, സ്റ്റാന്‍ലി കളരിക്കമുറിക്കും പ്രത്യേക നന്ദി രേഖപ്പെടുത്തി.

ഷിക്കാഗോയിലെ മലയാളി സംഘടനാ സാരിഥികളായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ഷാജന്‍ ആനിത്തോട്ടം, അനില്‍ പിള്ള, സതീശന്‍ നായര്‍, സാല്‍ബി പോള്‍, ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, ജോണ്‍ ഇലക്കാട്ട്‌, പി.എസ്‌ നായര്‍, തമ്പി ചെമ്മാച്ചേല്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിന്‌ വേണ്ടി പ്രസ്‌ ക്ലബ്‌ സുവനീറിലേക്ക്‌ പരസ്യങ്ങള്‍ നല്‍കി എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസ്‌ ക്ലബ്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ ജോയിച്ചന്‍ പുതുക്കുളം, പ്രസ്‌ പിള്ള, ചാക്കോ മറ്റത്തില്‍പ്പറമ്പില്‍, വര്‍ഗീസ്‌ പാലമലയില്‍, ബിജു കിഴക്കേക്കുറ്റ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രസ്‌ ക്ലബ്‌ സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങ്‌ സമാപിച്ചു.
ഇന്ത്യ പ്രസ്‌ ക്ലബ്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ കിക്ക്‌ഓഫ്‌ ഷിക്കാഗോയില്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക