Image

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക സുവനീര്‍ പുറത്തിറക്കും

Published on 15 September, 2011
ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക സുവനീര്‍ പുറത്തിറക്കും
ന്യൂജഴ്‌സി: ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാലാമത്‌ കോണ്‍ഫറന്‍ സിനോടനുബന്ധിച്ച്‌ സുവനീര്‍ പുറത്തിറക്കും. പ്രസ്‌ ക്ലബിന്റെ ഇതുവരെയുള്ള മുന്നേറ്റം, അമേരിക്കയിലെ മലയാള പ്രിന്റ്‌- വിഷ്വല്‍ മീഡിയയെക്കുറിച്ചുള്ള വിവരങ്ങള്‍, പ്രസ്‌ ക്ലബ്‌ ചാപ്‌റ്ററുകളുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും എന്നിവയൊക്കെയാണ്‌ സുവനീറില്‍ ഉള്‍പ്പെടുത്തുന്നത്‌.

സുവനീറിന്റെ പരസ്യ നിരക്കുകള്‍: ബാക്ക്‌ കവര്‍ പേജ്‌ 2500.00 ഡോളര്‍. ഫ്രണ്ട്‌ കവര്‍ ഇന്‍സൈഡ്‌, ബാക്ക്‌ കവര്‍ ഇന്‍സൈഡ്‌: 1500.00 ഡോളര്‍ കളര്‍ ഫുള്‍ പേജ്‌: 500.00, അരപേജ്‌: 250.00 ഡോളര്‍.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ജോയിന്റ്‌ സെക്രട്ടറി ഡോ. സാറാ ഈശോയാണ്‌ സുവനീര്‍ കമ്മിറ്റിക്ക്‌ നേതൃത്വം വഹിക്കുക. ജെ. മാത്യൂസ്‌, അനിലാല്‍ ശ്രീനിവാസന്‍, ജിന്‍സ്‌മോന്‍ സഖറിയ, ഏബ്രഹാം തോമസ്‌, ജോസ്‌ കാടാപുറം, ജോയി കുറ്റിയാനി., ടാജ്‌ മാത്യു എന്നിവരാണ്‌ കമ്മിറ്റി അംഗങ്ങള്‍.
ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക സുവനീര്‍ പുറത്തിറക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക