Image

പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എ.യ്‌ക്ക്‌ ഊഷ്‌മളമായ സ്വീകരണം നല്‍കി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 16 September, 2011
പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എ.യ്‌ക്ക്‌ ഊഷ്‌മളമായ സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ ചെങ്ങന്നൂര്‍ എം.എല്‍.എ. പി.സി. വിഷ്‌ണുനാഥിന്‌ ന്യൂയോര്‍ക്ക്‌ ജെ.എഫ്‌.കെ. വിമാനത്താവളത്തില്‍ ഊഷ്‌മളമായ സ്വീകരണം നല്‍കി. ന്യൂജെഴ്‌സിയിലെ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഓണാഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കുവാനാണ്‌ അദ്ദേഹം അമേരിക്കയിലെത്തിയത്‌.

ഇന്ന്‌ (സെപ്‌തംബര്‍ 15) വിമാനത്താവളത്തിലെത്തിയ എം.എല്‍.എ.യെ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ പോള്‍ കറുകപ്പിള്ളില്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ കേരള ഘടകം വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌, ഫൊക്കാന അഡ്‌വൈസറി ബോര്‍ഡ്‌ ടി.എസ്‌. ചാക്കോ, കേരള കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്‌ ദേവസ്സി പാലാട്ടി, ശ്രീമതി ചിന്നമ്മ പാലാട്ടി, ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ പ്രസിഡന്റ്‌ റോയ്‌ ഏനാച്ചേരില്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ്‌ എബ്രഹാം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ കേരള ഘടകം പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌ എന്നിവര്‍ എത്തിയിരുന്നു.
പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എ.യ്‌ക്ക്‌ ഊഷ്‌മളമായ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക