Image

ഇന്ത്യാനെറ്റ്‌ യു.എസ്‌.എ.യുടെ തത്സമയ സംപ്രേക്ഷണം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 16 September, 2011
ഇന്ത്യാനെറ്റ്‌ യു.എസ്‌.എ.യുടെ തത്സമയ സംപ്രേക്ഷണം
ന്യൂയോര്‍ക്ക്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ അതിഭദ്രാസനമായ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ (മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഓഫ്‌ ദി സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക) ജോസഫ്‌ വര്‍ഗീസ്‌ ശെമ്മാശന്‌ 2011 സെപ്‌തംബര്‍ പതിനേഴാം തിയ്യതി കശ്ശീശാ സ്ഥാനം നല്‍കുന്ന ചടങ്ങ്‌ ഇന്ത്യാനെറ്റ്‌ യു.എസ്‌.എ. തത്സമയ സംപ്രേക്ഷണം നടത്തുന്നു.

മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായാണ്‌ പട്ടംകൊട കൂദാശ നിര്‍വ്വഹിക്കുന്നത്‌. രാവിലെ 8:30 മുതല്‍ ആരംഭിക്കുന്ന ചടങ്ങുകളുടെ പൂര്‍ണ്ണ ദൃശ്യങ്ങള്‍ തത്സമയം നിങ്ങളുടെ വീടുകളിലിരുന്ന്‌ ദര്‍ശിക്കാവുന്നതാണെന്ന്‌ ഇന്ത്യാനെറ്റ്‌ യു.എസ്‌.എ. ഡയറക്ടര്‍ ഏലിയാസ്‌ ടി. വര്‍ക്കി അറിയിച്ചു.

യോങ്കേഴ്‌സിലെ ആസ്‌ബറി മെത്തോഡിസ്റ്റ്‌ ദേവാലയത്തിന്റെ പ്രധാന മദ്‌ബഹയിലാണ്‌ (ആസ്‌ബറി മെത്തോഡിസ്റ്റ്‌ ചര്‍ച്ച്‌, 167 സ്‌കാഴ്‌സ്‌ഡേല്‍ റോഡ്‌, യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌) വി. കുര്‍ബ്ബാനയും പട്ടംകൊട ശുശ്രൂഷയും ബന്ധപ്പെട്ട മറ്റു പരിപാടികളും നടക്കുന്നത്‌.

http://www.dn.josephvarghese.indianetlive.com എന്ന വെബ്‌സൈറ്റ്‌ വഴിഎല്ലാ പരിപാടികളും തത്സമയം വീക്ഷിക്കാനുള്ള സംവിധാനങ്ങളാണ്‌ ഇന്ത്യാനെറ്റ്‌ യു.എസ്‌.എ. തയ്യാറാക്കിയിരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: http://www.indianetlive.com or http://www.indianetusa.com
ഇന്ത്യാനെറ്റ്‌ യു.എസ്‌.എ.യുടെ തത്സമയ സംപ്രേക്ഷണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക