Image

ലാനാ കണ്‍വെന്‍ഷന്‍: ന്യൂയോര്‍ക്ക്‌ റീജിയന്‍ കിക്ക്‌ഓഫ്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 16 September, 2011
ലാനാ കണ്‍വെന്‍ഷന്‍: ന്യൂയോര്‍ക്ക്‌ റീജിയന്‍ കിക്ക്‌ഓഫ്‌ നടത്തി
ന്യൂയോര്‍ക്ക്‌: 2011 ഒക്‌ടോബര്‍ 21,22 തീയതികളില്‍ ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തപ്പെടുന്ന എട്ടാമത്‌ ലാനാ കണ്‍വെന്‍ഷനുള്ള ന്യൂയോര്‍ക്ക്‌ റീജിയന്‍ കിക്ക്‌ഓഫ്‌ നടത്തി. ന്യൂയോര്‍ക്കിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന സാഹിത്യപ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ വെച്ച്‌ പ്രശസ്‌ത കവിയും കഥാകൃത്തുമായ ജോസ്‌ ചെരിപുറത്തില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട്‌ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ചെയര്‍പേഴ്‌സണ്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു.

ലാനാസെക്രട്ടറി സാംസി കൊടുമണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ന്യൂയോര്‍ക്ക്‌ റീജിയന്‍ കോര്‍ഡിനേറ്ററും കണ്‍വെന്‍ഷന്‍ ജനറല്‍ കോര്‍ഡിനേറ്ററുമായ രാജു തോമസ്‌ സ്വാഗത പ്രസംഗം നടത്തി. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ വാസുദേവ്‌ പുളിക്കല്‍ ന്യൂയോര്‍ക്ക്‌ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു. ഡോ. എന്‍.പി. ഷീല, ഡോ. ജോയി ടി. കുഞ്ഞാപ്പു തുടങ്ങി ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ അനവധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

എട്ടാമത്‌ ലാനാ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്‌. സൗജന്യ നിരക്കിലുള്ള താമസ സൗകര്യം ആവശ്യമുള്ളവര്‍ ഒക്‌ടോബര്‍ ഒന്നാംതീയതിക്കുമുമ്പായി ഫ്‌ളോറല്‍ പാര്‍ക്ക്‌ മോട്ടോര്‍ ലോഡ്‌ജില്‍ 1- 800 - 255 9680 എന്ന നമ്പരില്‍ വിളിച്ച്‌ മുറികള്‍ ബുക്ക്‌ ചെയ്യാവുന്നതാണ്‌. `ലാന' എന്ന റിസര്‍വേഷന്‍ കോഡ്‌ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. സമ്മേളന നഗറിലേക്ക്‌ എത്തിച്ചേരുവാന്‍ കെന്നഡി, ലഗോഡിയ എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നും യാത്രാസൗകര്യം ക്രമീകരിച്ചിട്ടണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏബ്രഹാം തെക്കേമുറി (464 222 5521), സാംസി കൊടുമണ്‍ (516 270 4302), വാസുദേവ്‌ പുളിക്കല്‍ (516 749 1939) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്‌. പി.ആര്‍.ഒ ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്‌.
ലാനാ കണ്‍വെന്‍ഷന്‍: ന്യൂയോര്‍ക്ക്‌ റീജിയന്‍ കിക്ക്‌ഓഫ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക