Image

ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 16 September, 2011
ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ പതിനേഴാം തീയതി രാവിലെ മുതല്‍ ഫിലാഡല്‍ഫിയയിലെ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തുന്നു.

ആഘോഷങ്ങളോടനുബന്ധിച്ച്‌ മാവേലി മന്നന്‌ വരവേല്‍പ്പ്‌, ചെണ്ടമേളം, കരകം, നാടന്‍ കലാരൂപങ്ങള്‍, വിവിധ നൃത്തനൃത്യങ്ങള്‍, ഗാനമേള, ഓണസ്‌കിറ്റ്‌, മിമിക്രി തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും, പ്രമുഖ ചെറുകഥാകൃത്ത്‌ രാജു ചെറുമണ്ണില്‍ ഓണസന്ദേശം നല്‍കും.

പ്രസിഡന്റ്‌ സുരേഷ്‌ നായര്‍ (ചെയര്‍മാന്‍), സെക്രട്ടറി മനോജ്‌ ചാക്കോ, ട്രഷറര്‍ തോമസ്‌ മാത്യു എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നു. ക്രിസ്‌റ്റി ജെറാള്‍ഡ്‌ എം.സിയായി പ്രവര്‍ത്തിക്കും. മാത്യു തോമസ്‌ വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്ക്‌ നേതൃത്വം നല്‍കും. സുനില്‍ ലാമണ്ണില്‍, ജോര്‍ജ്‌ മാത്യു, ജെയിംസ്‌, മനു, റ്റിനു, സിനി, സുനി, സാലി തുടങ്ങിയവരും വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. ആഘോഷപരിപാടികളിലേക്ക്‌ ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു. സുരേഷ്‌ നായര്‍ അറിയിച്ചതാണിത്‌.
ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 17-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക