Image

കേരള ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ ഓണാഷോഷം ഉത്സവമായി

ജോയിച്ചന്‍ പുതുക്കുളം Published on 16 September, 2011
കേരള ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ ഓണാഷോഷം ഉത്സവമായി
ഫിനിക്‌സ്‌: കേരള ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ നേതൃത്വത്തില്‍ സെപ്‌റ്റബര്‍ പതിനൊന്നാം തീയതി ഹൊറിസോണ്‍ പാര്‍ക്ക്‌ ഓഡിറ്റോറിയത്തില്‍ ഓണം ആഷോഷിച്ചു. രാവിലെ 10.00 മണിക്ക്‌ 9/11 ടെററിസ്റ്റ്‌ ആക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിച്ചശേഷമാണ്‌ ആഘോഷ പരിപാടികള്‍ ആരംഭിച്ചത്‌. ഡോ. വാസുദേവന്‍ നായര്‍, അംബിക ബാല, ബാബു തിരീവല്ല, രവിന്ദ്രന്‍ നായര്‍, ഡോ. ഹരികുമാര്‍ എന്നിവര്‍ ഭദ്രദീപം കൊളീത്തി ആഷോഷ പരിപാടികള്‍ ഔപചാരികമായി ഉത്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ രവിന്ദ്രന്‍ നായര്‍ സദസൃര്‍ക്ക്‌ ഓണാശംസയും സ്വാഗതവും ജനറല്‍ സെക്രട്ടറി സുധീര്‍ കൈതവന നന്ദിയും രേഖപ്പെടുത്തി.

സുരേഷ്‌ കുമാറിന്റെ നേത്യത്വത്തില്‍ നടന്ന ലുലികളി കാണികള്‍ ഹര്‍ഷാരവത്തോടെയും ആര്‍പ്പുവിളികളോടും കൂടിയാണ്‌ എതിരേറ്റത്‌. മുത്തുക്കുടകളടേയും, വാദൃഷോഷത്തിന്റേയും താലപ്പൊലിയേന്തിയ ആംഗനമാരുടേയും അകമ്പടിയോടെ രാജകീയ പ്രൗഢിയില്‍ നടന്ന മാവേലി വരവേല്‍പ്പും ഘോഷയാത്രയും കാണികളെ ആവേശഭരിതരാക്കി. വേണുഗോപാലാണ്‌ മാവേലിയുടെ വേഷപകര്‍ച്ചയിലെത്തിയത്‌. വര്‍ണ്ണാഭമായ ഘോഷയാത്രയ്‌ക്ക്‌ സുധീര്‍ കൈതവനയും, വിജയന്‍ ദിവാകരനും നേത്യത്വം നല്‌കി.

അരണൃ ശ്രീജിത്തിന്റെ നേത്യത്വത്തില്‍ നടന്ന തിരുവാതിര, അനിതാ പ്രസീദയീടെ ഭരതനാടൃം, കൃതി ഡാന്‍സിലെ കുരുന്നു പ്രതിഭകള്‍ അവതരിപ്പിച്ച വിവിധ നൃത്തനൃതൃങ്ങള്‍ എന്നിവ കാണികളുടെ മനം കവര്‍ന്നു. മനു നായകും, ലേഖ നായരും ചേര്‍ന്നവതരിപ്പിച്ച സ്‌കിറ്റ്‌ അവതരണ മികവുകൊണ്ടും ആശയത്തിലെ പുതുമകൊണ്ടും ശ്രദ്ധേയമായി. ഗായകന്‍. നിരവധി ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച മിക്‌സ്‌ മസാല കാണികള്‍ കൈകൊട്ടിയും ഡാന്‍സുകളിച്ചുമാണ്‌ ആസ്വദിച്ചത്‌. ശ്രീപ്രസാദ്‌, ശ്രീകുമാര്‍ എന്നിവര്‍ നേത്യത്വം നല്‌കി അവതരിപ്പിച്ച വഞ്ചിപ്പാട്ട്‌ കാണികളില്‍ ഒരുവള്ളംകളിയീടെ പ്രതീതീ ജനിപ്പിച്ചു.

ഗിരീഷ്‌ ചന്ദ്രന്റെ നേത്യത്വത്തില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദൃ ഏല്ലാവരേയും ഗൃഹാതുരത്വത്തിന്റെ ഓര്‍മകളിലേക്ക്‌ കൂട്ടികൊണ്ടുപോയി. ദേശഭക്തിഗാനത്തോടെ ആഘോഷ പരിപാടികള്‍ക്ക്‌ പരിസമാപ്‌തിയായി.

ആഘോഷപരിപാടികള്‍ക്ക്‌ അജിത്ത്‌ രാധാകൃഷ്‌ണന്‍, ജീവന്‍ ശ്രീധരന്‍, ശ്രീജിത്ത്‌, പ്രഭാത്‌, അരവിന്ദ്‌ പണിക്കര്‍, ദിലീപ്‌ നായര്‍, ജയപ്രകാശ്‌ നായര്‍ എന്നിവര്‍ നേത്യത്വം നല്‌കി. അരിസോണയില്‍ നിന്നീം മനു നായര്‍ അറിയിച്ചതാണിത്‌.
കേരള ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ ഓണാഷോഷം ഉത്സവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക