Image

ഇമ്മാനുവല്‍; മമ്മൂട്ടി നായകന്‍

Published on 16 March, 2013
ഇമ്മാനുവല്‍; മമ്മൂട്ടി നായകന്‍
മമ്മൂട്ടി നായകനാകുന്ന ഇമ്മാനുവല്‍ ലാല്‍ ജോസ്‌ സംവിധാനംചെയ്യുന്നു. ചിത്രത്തില്‍ ഫഹദ്‌ ഫാസിലും അഭിനയിക്കുന്നു.

മുകേഷ്‌ ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, മുക്ത, സലിംകുമാര്‍, ദേവന്‍, ഗിന്നസ്‌ പക്രു, പി. ബാലചന്ദ്രന്‍, രമേഷ്‌ പിഷാരടി, ദേവി അജിത്‌, ബിജുക്കുട്ടന്‍, അബു സലിം, പൊന്നമ്മ ബാബു, വേണു വഴുതക്കാട്‌ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പുതുമുഖം റിനു മാത്യൂസ്‌ ഈ ചിത്രത്തിലെ നായികയാകുന്നു. വിജീ ഷ്‌ എ.സിയുടേതാണ്‌ തിരക്കഥ. റഫീഖ്‌ അഹമ്മദിന്റെ ഗാനങ്ങള്‍ക്ക്‌ അഫ്‌സല്‍ യൂസഫ്‌ ഈണം പകരുന്നു.

ബിന്‍സില്‍ സെല്ലുലോയ്‌ഡിന്റെ ബാനറില്‍ ജോര്‍ജ്‌ സെബാസ്റ്റ്യന്‍ നിര്‍മിക്കുന്ന ഈ ചിത്രം പ്ലേ ഹൗസ്‌ തീയേറ്ററുകളിലെത്തിക്കും.

ഇമ്മാനുവല്‍ ഒരു പ്രതിസന്ധിയിലാകുന്നത്‌ താനേറെക്കാലം ജോലിചെയ്‌ത കേരള പബ്ലിഷിംഗ്‌ കമ്പനി എന്ന സ്ഥാപനം പൂട്ടിയതോടെയാണ്‌. ഭാര്യയും ഒരു കുട്ടിയുമുള്ള ഇമ്മാനുവലിന്റെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ വഴിമുട്ടി എന്നതു സത്യംതന്നെ. പിന്നീട്‌, ഇമ്മാനുവലിന്റെ പഴയ മലയാളം ബിഎ ബിരുദവും പ്രായവും ഒന്നും ഒരു ജോലി തരപ്പെടുത്താന്‍ പര്യാപ്‌തമായിരുന്നില്ല. ഒരു സുഹൃത്തു മുഖേന ഈ സ്ഥാപനത്തില്‍ ജോലി തരപ്പെടുത്തുകയായിരുന്നു. ജീവിത പ്രതിസന്ധി തരണംചെയ്യാന്‍ ശ്രമിക്കുന്ന ഇമ്മാനുവലിന്റെ ശ്രമങ്ങളാണ്‌ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌. വാഴൂര്‍ ജോസ്‌.
ഇമ്മാനുവല്‍; മമ്മൂട്ടി നായകന്‍
ഇമ്മാനുവല്‍; മമ്മൂട്ടി നായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക