അഹമദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഉപവാസസ്ഥലത്തേക്ക്
പ്രതിഷേധപ്രകടനം നടത്താനൊരുങ്ങിയ സാമൂഹ്യപ്രവര്‍ത്തക മല്ലികാസാരാഭായിയെ പോലീസ്
അറസ്റ്റ് ചെയ്തു. 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളെയും കൂട്ടി
ഉപവാസസ്ഥലത്തേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുമ്പോഴായിരുന്നു അറസ്റ്റെന്ന്
കരുതുന്നു. സാരാഭായിയെ കൂടാതെ മുകുള്‍ സിന്‍ഹയെയും ഗുജറാത്ത് പൊലീസ് അറസ്റ്റു
ചെയ്തു. മോഡിയുടേത് ഇത് സദ്ഭാവന ഉപവാസമല്ല. 'സാഡ്' ഭാവന ഉപവാസമാണ്.' മല്ലിക
പറഞ്ഞു.
ഉപവാസത്തിനുമുമ്പ് മോഡി ഇറക്കിയ കത്ത് ഗുജറാത്ത് കലാപ
ഇരകള്ക്കെതിരായുള്ള പോര്വിളയാണെന്നും ഇതുകൊണ്ടൊന്നും ചെയ്ത പാപം കഴുകിക്കളയാന്‍
കഴിയില്ലെന്നും കലാപ ഇരകളുടെ പ്രതിനിധികള്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല