Image

ഡീസല്‍, മണ്ണെണ്ണ, എല്‍പിജി വില തത്‌കാലം ഉയര്‍ത്തില്ല: ധനമന്ത്രി

Published on 19 September, 2011
ഡീസല്‍, മണ്ണെണ്ണ, എല്‍പിജി വില തത്‌കാലം ഉയര്‍ത്തില്ല: ധനമന്ത്രി
ന്യൂഡല്‍ഹി: ഡീസല്‍, മണ്ണെണ്ണ, എല്‍പിജി എന്നിവയുടെ വില തത്‌കാലം വര്‍ധിപ്പിക്കില്ലെന്ന്‌ കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി പറഞ്ഞു. പാചകവാതകം, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധിപ്പിക്കുമെന്ന്‌ പരക്കെ അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടയിലാണ്‌ മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ധനമന്ത്രി അധ്യക്ഷനായുള്ള മന്ത്രിതല സമിതിയുടെ യോഗം വെള്ളിയാഴ്‌ച ചേരാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീടു മാറ്റിവയ്‌ക്കുകയായിരുന്നു. ഡോളറുമായുള്ള വിനിമയത്തിന്റെ പേരില്‍ രൂപയുടെ വിലയിടിഞ്ഞ സാഹചര്യത്തിലാണ്‌ പെട്രോളിന്‌ 3.14 രൂപയുടെ വര്‍ധന വരുത്തിയത്‌. എല്‍പിജി സിലിണ്‌ടറിന്റെ സബ്‌സിഡിയും കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നു. എന്നാല്‍ പെട്രോള്‍ വിലവര്‍ധന രൂക്ഷമായ എതിര്‍പ്പ്‌ സൃഷ്‌ടിച്ച സാഹചര്യത്തില്‍ തത്‌കാലം അതില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധം തണുത്തുകഴിയുമ്പോള്‍ വില വര്‍ധിപ്പിക്കാമെന്നാണു സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്‌.

അതിനിടെ ഇപ്പോഴത്തെ വിലക്കയറ്റം കേന്ദ്രസര്‍ക്കാരിനെ വളരെ ആശങ്കപ്പെടുത്തുന്നതും വളരെ അസ്വീകാര്യവുമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക